Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shot Dead

ഹൈദരാബാദിൽ മലയാളി വ്യാപാരിയെ വെടിവച്ച് വീഴ്ത്തിയശേഷം കൊള്ളയടിച്ചു

കോഴിക്കോട്: ഹൈദരാബാദിൽ മലയാളി വ്യാപാരിയെ വെടിവച്ച് വീഴ്ത്തിയശേഷം കൊള്ളയടിച്ചു. കോഴിക്കോട് സ്വദേശി വി.പി. റിൻഷദിനെയാണ് കൊള്ളയടിച്ചത്. കാലിൽ വെടിവച്ചു വീഴ്ത്തിയശേഷമായിരുന്നു സംഭവം.

റിൻഷദിന്‍റെ കൈവശമുണ്ടായിരുന്ന ആറുലക്ഷം രൂപയും അക്രമികൾ കവർന്നു. വ്യാപാര ഇടപാട് നടക്കാത്തതിനെത്തുടർന്ന് പണം സിഡിഎം കൗണ്ടർ വഴി ബാങ്കിൽ നിക്ഷേപിക്കാനെത്തിയതായിരുന്നു റിൻഷദ്. ഈ സമയത്താണ് രണ്ടംഗസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.

എതിർത്തപ്പോൾ അക്രമികൾ റിൻഷദിന്‍റെ കാലിൽ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പണം അടങ്ങിയ ബാഗും ബൈക്കിന്‍റെ താക്കോലും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ റിൻഷദിന്‍റെ ബന്ധുവിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

National

ലോറൻസ് ബിഷ്ണോയിയുടെ മുൻ സംഘാംഗം വെടിയേറ്റുമരിച്ചു

ച​​​ണ്ഡി​​​ഗ​​​ഡ്: അ​​​ധോ​​​ലോ​​​ക സം​​​ഘ​​​ത്ത​​​ല​​​വ​​​ൻ ലോ​​​റ​​​ൻ​​​സ് ബി​​​ഷ്ണോ​​​യി​​​യു​​​ടെ മു​​​ൻ സം​​​ഘാം​​​ഗം ഇ​​​ന്ദ​​​ർ പ്രീ​​​ത് സിം​​​ഗ് എ​​​ന്ന പാ​​​രി (35) വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു.

തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി ടിം​​​ബ​​​ർ മാ​​​ർ​​​ക്ക​​​റ്റി​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അ​​​ധോ​​​ലോ​​​ക സം​​​ഘ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള കു​​​ടി​​​പ്പ​​​ക​​​യാ​​​ണ് കൊ​​​ല​​​യ്ക്കു പി​​​ന്നി​​​ലെ​​​ന്നു പോ​​​ലീ​​​സ് സം​​​ശ​​​യി​​​ക്കു​​​ന്നു. നി​​​ര​​​വ​​​ധി ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യ പാ​​​രി എ​​​സ്‌​​​യു​​​വി​​​യി​​​ൽ പ്രൈ​​​വ​​​റ്റ് ക്ല​​​ബ് ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

വാ​​​ഹ​​​നം മാ​​​ർ​​​ക്ക​​​റ്റി​​​നു സ​​​മീ​​​പ​​​ത്തു​​​നി​​​ന്നു നീ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ പാ​​​രി​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ൾ ക്ലോ​​​സ് റേ​​​ഞ്ചി​​​ൽ പാ​​​രി​​​ക്കു​​​നേ​​​ർ​​​ക്കു വെ​​​ടി​​​യു​​​തി​​​ർ​​​ത്തു. പി​​​ന്നാ​​​ലെ​​​യെ​​​ത്തി​​​യ മ​​​റ്റൊ​​​രു വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​രാ​​​ൾ ഇ​​​റ​​​ങ്ങി​​​വ​​​ന്ന് വീ​​​ണ്ടും വെ​​​ടി​​​യു​​​തി​​​ർ​​​ത്ത് പാ​​​രി​​​യു​​​ടെ മ​​​ര​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യ​​​ശേ​​​ഷം ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ത്തു ​വെ​​​ടി​​​യു​​​ണ്ട​​​ക​​​ളാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

പി​​​ന്നീ​​​ട് ഹ​​​രി ബോ​​​ക്സ​​​ർ എ​​​ന്ന പേ​​​രി​​​ലു​​​ള്ള വ്യാ​​​ജ ഫേ​​​സ്ബു​​​ക് അ​​​ക്കൗ​​​ണ്ടി​​​ൽ​​​നി​​​ന്ന് അ​​​ർ​​​സൂ ബി​​​ഷ്ണോ​​​യി എ​​​ന്ന​​​യാ​​​ൾ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്തു. ലോ​​​ക്ക​​​ൽ ക്ല​​​ബ്ബു​​​ക​​​ളി​​​ൽ​​​നി​​​ന്ന് പാ​​​രി കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ ക​​​വ​​​ർ​​​ച്ച ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​യാ​​​ണ് കൊ​​​ല ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു​​​മാ​​​ണ് പോ​​​സ്റ്റി​​​ലു​​​ള്ള​​​ത്.

Kerala

മ​ല​യാ​ളി സൈ​നി​ക​നെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

 പാ​ല​ക്കാ​ട്: മ​ല​യാ​ളി സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് യാ​ക്ക​ര ക​ടും​തു​രു​ത്തി സ്വ​ദേ​ശി സ​നു ശി​വ​രാ​മ​നെ​യാ​ണ് (47) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കോ​യ​മ്പ​ത്തൂ​ർ സൂ​ലൂ​ർ എ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​നി​ലെ ഡി​ഫ​ൻ​സ് സെ​ക്യൂ​രി​റ്റി വി​ങ്ങി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന തോ​ക്കി​ൽ നി​ന്നും വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത് കോ​യ​മ്പ​ത്തൂ​ർ സു​ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പാ​ല​ക്കാ​ടേ​ക്ക് എ​ത്തി​ച്ചു.

Latest News

Up